
1. താഴെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയേത്?
- ആറ്റങ്ങളില്‍ അവയേക്കാള്‍ ചെറിയ കണങ്ങള്‍ അടങ്ങിയിരിക്കുന്നു.
- ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ ഗുണങ്ങളുമടങ്ങിയ സ്വതന്ത്രാവസ്ഥയില്‍ നിലനില്ക്കാന് കഴിയുന്നതുമായ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.
എ) 1 മാത്രം ശരി
ബി) 2 മാത്രം ശരി
സി) രണ്ടും ശരിയാണ്
ഡി) ഒന്നും ശരിയല്ല.
ഉത്തരം സി
2. കാഥോഡ് രശ്മികളുടെ പ്രധാന സവിശേഷതകളുമായി ബന്ധപ്പെട്ട് തെറ്റായത് ഏത്
എ) കാഥോഡ് രശ്മികള്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നു
ബി) കാഥോഡ് രശ്മികളിലെ കണങ്ങള്‍ക്ക് മാസ്സില്ല.
സി) കാന്തിക മണ്ഡലത്തില്‍ ഇവയുടെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു.
ഡി) കാഥോഡ് രശ്മികളിലെ കണങ്ങള്‍ എല്ലാ പദാര്‍ത്ഥങ്ങളിലും അടങ്ങിയിരിക്കുന്നു.
ഉത്തരം : ബി
3. അയോണിക സംയുക്തങ്ങളുടെ പ്രധാന സവിശേഷതകളല്ലാത്തത് ഏത്
എ) ബാഷ്പീകരണ സ്വഭാവം ഇല്ലാത്തവയാണ്
ബി) പൊതുവേ വളരെ ഉയര്‍ന്ന ഉരുകല്‍ നിലയും താഴ്ന്ന തിളനിലയുമാണുള്ളത്.
സി) ഖരാവസ്ഥയില്‍ ക്രിസ്റ്റലുകളായി കാണപ്പെടുന്നു
ഡി) കാഠിന്യമുള്ളവയാണ്.
ഉത്തരം: ബി
4. പ്രസ്താവനകള്‍ പരിഗണിക്കുക
- ജലം, ഹൈഡ്രജന്‍ ക്ലോറൈഡ് എന്നിവ പോളാര്‍ സ്വഭാവം കാണിക്കുന്ന സംയുക്തങ്ങളാണ്.
- CO2, CCl4, BeF2 തുടങ്ങിയ സംയുക്തങ്ങള്‍ പോളാര്‍ സ്വഭാവം പ്രകടിപ്പിക്കുന്നില്ല.
എ) 1 ഉം 2 ഉം ശരിയല്ല
ബി) 1 മാത്രം തെറ്റ്
സി) 2 മാത്രം ശരി
ഡി) 1 ഉം 2 ഉം ശരിയാണ്
ഉത്തരം : ഡി
5. ഡാള്‍ട്ടന്റെ അറ്റോമിക സിദ്ധാന്തത്തില്‍ പ്രസ്താവിച്ച ഏത് നിയമമാണ് പില്ക്കാലത്ത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടത്?
എ) ഒരു രാസപ്രവര്‍ത്തനത്തില്‍ ആറ്റങ്ങള്‍ നിര്‍മ്മിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല.
ബി) ദ്രവ്യം നിര്‍മ്മിച്ചിരിക്കുന്നത് വിഭജിക്കാന്‍ കഴിയാത്ത ആറ്റങ്ങളാലാണ്
സി) ഒരു മൂലകത്തിന്റെ എല്ലാ ആറ്റങ്ങള്‍ക്കും ഒരേ ഗുണമാണുള്ളത്.
ഡി) വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങള്‍ ഒരു നിശ്ചിത അനുപാതത്തില്‍ കൂടിച്ചേര്‍ന്ന് സംയുക്തങ്ങള്‍ ഉണ്ടാകുന്നു.
ഉത്തരം ബി
6. ഹൈഡ്രജന്റെ രേഖാ സ്പെക്ട്രവുമായി ബന്ധപ്പെട്ട് ശരിയായത് ഏത്
- വാതക ഹൈഡ്രജനിലൂടെ വൈദ്യുത ഡിസ്ചാര്‍ജ് കടന്നു പോകുമ്പോള്‍ H2 തന്മാത്രകള് വിഘടിക്കുകയും ഉത്തേജിത ഹൈഡ്രജന്‍ ആറ്റങ്ങള്‍ നിശ്ചിത ആവൃത്തിയിലുള്ള വൈദ്യുത കാന്തിക വികിരണങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
- എല്ലാ മൂലകങ്ങളിലും വച്ച് ഹൈഡ്രജനാണ് ഏറ്റവും ലളിതമായ രേഖാ സ്പെക്ട്രം ഉള്ളത്.
- ഹൈഡ്രജന്‍ സ്പെക്ട്രത്തിലെ പാഷെന്‍ ശ്രേണിയിലെ രേഖകള്‍ മാത്രമാണ് വിദ്യുത് കാന്തിക സ്പെക്ട്രത്തിന്റെ ദൃശ്യമേഖലയില്‍ കാണാനാകുന്നത്.
എ) 1 മാത്രം ശരി
ബി) 2 ഉം 3 ഉം ശരി
സി) 1 ഉം 2 ഉം ശരി
ഡി) എല്ലാം ശരിയാണ്
ഉത്തരം സി
7. ഫ്രിയോണ്‍ വാതകങ്ങളെപ്പറ്റിയുള്ള പ്രസ്താവനകളില്‍ തെറ്റേത്
എ) മീഥെയ്ന്റേയും ഈഥെയ്ന്റേയും ക്ലോറോഫ്ളൂറോ കാര്‍ബണ്‍ സംയുക്തങ്ങളാണ്
ബി) ഇവ സ്ഥിരതയില്ലാത്ത നശീകരണ സ്വഭാവമുള്ള സംയുക്തങ്ങളാണ്
സി) ഇവ പ്രതിപ്രവര്ത്തനശേഷിയില്ലാത്ത വിഷകരമല്ലാത്ത, വേഗത്തില്‍ ദ്രവീകരിക്കാന്‍ കഴിയുന്ന സംയുക്തങ്ങളാണ്
ഡി) ഇവ ഓസോണ്‍ സന്തുലനത്തെ വ്യത്യാസപ്പെടുത്തുന്നു.