Category code: 334/2024 | exam date: 11-03-2025 | Question paper code: 23/2025/OL
1. താഴെ കൊടുത്ത പ്രസ്താവനകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1929-ലെ ലാഹോര്‍ സമ്മേളനവുമായി ബന്ധമില്ലാത്തത് ഏത്?
i. കോണ്‍ഗ്രസിന്റെ ലക്ഷ്യം പൂര്‍ണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു.
ii. ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസ് അധ്യക്ഷനായി
iii. സിവില്‍ നിയമ ലംഘന സമരം ആരംഭിക്കാന്‍ തീരുമാനിച്ചു
iv. 1930 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.
എ) i മാത്രം
ബി) i, ii
സി) iii, iv
ഡി) iv
ഉത്തരം ഡി
2. മുഹമ്മദ് അബ്ദു റഹ്മാന് സാഹിബിനെ കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളില്‍ ശരിയേത്?
i. 1939-ല്‍ കെ പി സി സി പ്രസിഡന്റായിട്ടുണ്ട്
ii. 1930-ലെ ഉപ്പ് സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് കോഴിക്കോട് വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.
iv. ഫോര്‍വേഡ് ബ്ലോക്കിന്റെ കേരള ഘടകം പ്രസിഡന്റായിട്ടുണ്ട്
എ) i, ii
ബി) ii, iii
സി) ii, iv
ഡി) എല്ലാം ശരിയാണ്
ഉത്തരം ഡി
3. താഴെ കൊടുത്തവയില്‍ തെറ്റായ ജോടി ഏത്?
i. റഷ്യന്‍ വിപ്ലവം- ബാസ്റ്റൈലിന്റെ പതനം
ii. റൂസ്സോ- സാമൂഹ്യ കരാര്‍
iii. സണ്‍യാത് സെന്‍- റഷ്യന്‍ വിപ്ലവം
iv. ഡബ്ല്യുടിഒ 1995-ല്‍ സ്ഥാപിച്ചു
എ) i മാത്രം
ബി) iii മാത്രം
സി) iii, iv
ഡി) ii, iv
ഉത്തരം ബി
4. താഴെ കൊടുത്ത പ്രസ്താവനകളില്‍ രാജാറാം മോഹന്‍ റോയിയുമായി ബന്ധപ്പെട്ട് ശരിയേത്?
i. മിറാത് ഉല് അക്ബര്‍ എന്ന വാരിക ആരംഭിച്ചു
ii. ആത്മീയസഭ സ്ഥാപിച്ചു
iii. തുഹ്ഫത്ത് ഉല് മുവഹിദ്ദീന് എന്ന ഗ്രന്ഥം എഴുതി
iv. സംബാദ് കൗമുദി എന്ന വാരിക തുടങ്ങി
എ) ii മാത്രം
ബി) ii, iv
സി) iv
ഡി) എല്ലാം ശരിയാണ്
5. താഴെ കൊടുത്തിരിക്കുന്ന ചരിത്ര സംഭവങ്ങള്‍ പരിശോധിച്ച് ശരിയായ കാലഗണനാ ക്രമം ഏതെന്ന് കണ്ടുപിടിക്കുക
i. ഗുരുവായൂര്‍ സത്യഗ്രഹം
ii. ക്ഷേത്ര പ്രവേശന വിളംബരം
iii. വൈക്കം സത്യഗ്രഹം
iv. മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനം
എ) i, iii, iv, ii
ബി) iv, iii, i, ii
സി) ii, iii, iv, i
ഡി) iii, iv, i, ii
ഉത്തരം ബി
6. താഴെ കൊടുത്തവയില്നിന്നും ശരിയായ ജോടി കണ്ടുപിടിക്കുക
i. നീലദര്‍പ്പണ്‍- ദീനബന്ധു മിത്ര
ii. ഹിന്ദ് സ്വരാജ്- ബി ആര് അംബേദ്കര്‍
iii. ഇന്ത്യ സ്വാതന്ത്ര്യം നേടി- മൗലാന അബ്ദുല്‍ കലാം ആസാദ്
iv. തോട്ട്ട്സ് ഓണ്‍ പാകിസ്ഥാന്- എം എന്‍ റോയി
എ) i മാത്രം
ബി) i, iii
സി) ii, iv
ഡി) എല്ലാം ശരിയാണ്
ഉത്തരം ബി
7. 1. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 21-ന്റെ ഭാഗമാണ്.
2. ജീവനോപാധികള്‍ തേടുവാനുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 21-ന്റെ ഭാഗമാണ്.
മുകളില്‍ കൊടുത്ത പ്രസ്താവനകളില്‍ ശരിയായതേത്?
എ) 1 ശരിയായത്
ബി) 2 ശരിയായത്
സി) 1 തെറ്റ് 2 ശരി
ഡി) 1 ഉം 2 ഉം ശരി
ഉത്തരം ഡി
3. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖ പ്രകാരം ഏറ്റവും ശരിയായ പ്രസ്താവന ഏത്?
എ) ഇന്ത്യ ഒരു മതേതര റിപ്പബ്ലിക്കാണ്
ബി) ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്
സി) ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കാണ്
ഡി) ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്.
ഉത്തരം ബി
4. താഴെപ്പറയുന്നവയില്‍ സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷനുമായി യോജിക്കുന്ന പ്രസ്താവന/ പ്രസ്താവനകള്‍ ഏത്
i. ഇന്ത്യന്‍ ഭരണഘടനയുടെ 315 വകുപ്പിലാണ് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്
ii. സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന് ചെയര്‍മാനെയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നത് ഗവര്‍ണര്‍ ആണ്.
iii. സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന് ചെയര്‍മാന്റെ കാലാവധി 5 വര്‍ഷമാണ്.
എ) i മാത്രം
ബി) i, ii മാത്രം
സി) i, iii മാത്രം
ഡി) ii, iii മാത്രം
ഉത്തരം ബി
5. താഴെപ്പറയുന്നവയില്‍ കേരള സംസ്ഥാന വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/ പ്രസ്താവനകള്‍ ഏത്?
i. 2005-ലെ വിവരാവകാശ നിയമമനുസരിച്ച് കേരള സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഒരു സ്വയംഭരണാധികാര സ്ഥാപനമാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്
ii. സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ഗവര്‍ണര്‍ ആണ്.
iii. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാലാവധി മൂന്ന് വര്‍ഷമോ, അല്ലെങ്കില്‍ 65 വയസ്സ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും
എ) i മാത്രം
ബി) i, ii മാത്രം
സി) ii, iii മാത്രം
ഡി) ഇവയെല്ലാം
ഉത്തരം ഡി
6. താഴെ തന്നിട്ടുള്ളവയില്‍ സ്ഥിതികോര്ജ്ജവുമായി ബന്ധപ്പെട്ടിട്ടുള്ള സന്ദര്‍ഭങ്ങള്‍ തിരഞ്ഞെടുക്കുക
i. അമര്‍ത്തിയ സ്പ്രിങ്
ii. ഓടിക്കൊണ്ടിരിക്കുന്ന വാഹനം
iii. ഡാമില്‍ സംഭരിച്ചിട്ടുള്ള ജലം
എ) i, ii
ബി) i, iii
സി) എല്ലാം
ഡി) ii, iii
ഉത്തരം ബി
7. 2005-ലെ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനെയോ അല്ലെങ്കില്‍ സ്വാതന്ത്ര്യത്തെയോ സംബന്ധിക്കുന്നത് ആണെങ്കില്‍ അതിന് മറുപടി നല്കേണ്ടുന്ന സമയപരിധി എത്രയാണ്?
എ) അത് അപേക്ഷ ലഭിച്ചു 48 മണിക്കൂറിനുള്ളില്‍ നല്‍കേണ്ടതാണ്
ബി) ഒരു മാസത്തിനുള്ളില്‍ നല്‍കേണ്ടതാണ്
സി) ഒരാഴ്ച്ചയ്ക്കുള്ളില്‍ നല്‍കേണ്ടതാണ്
ഡി) ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നല്‍കേണ്ടതാണ്
8. താഴെ കൊടുത്തിരിക്കുന്നവ ഏത് നിയമത്തിന്റെ വകുപ്പുകളില്പ്പെട്ടതാണ്?
i. പങ്കാളിയുടെ വീട്ടില്‍നിന്നും ഇറക്കിവിടല്‍ ഭീഷണി നേരിടുന്ന ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആദ്യമായി ലഭിക്കുന്ന പരിരക്ഷയാണ് നിയമം പ്രധാനം ചെയ്യുന്നത്
ii. ഗാര്‍ഹിക പീഡനത്തിനിരയായവരുടെ ജോലി സ്ഥലത്തോ, വിദ്യാലയത്തില്‍ ചെല്ലുകയോ ഇത്തരത്തില്‍ പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നതിനെയും വിലക്കാം
iii. ഗാര്‍ഹികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കുകയോ അഭയം നല്‍കുകയോ ചെയ്യുന്ന ബന്ധുക്കളെയോ, മറ്റുള്ളവരെയോ പീഡിപ്പിക്കുന്നതില്‍നിന്നും എതിര് കക്ഷികളെ കോടതിക്ക് വിലക്കാം.
iv. പരാതിക്കാരിക്ക് നിയമപരമായി അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിര് കക്ഷിക്കൊപ്പം പങ്കുപാര്‍ത്ത വീട്ടില്‍നിന്നും ഒഴിപ്പിക്കുകയോ താമസിപ്പിക്കുന്നതില്‍ ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കി ഉത്തരവിടാന്‍ ഈ നിയമപ്രകാരം മജിസ്ട്രേറ്റിന് അധികാരമുണ്ട്.
എ. i ഉം ii ഉം സൈബര്‍ നിയമം
ബി) iii ഉം iv ഉം മനുഷ്യാവകാശ നിയമം
സി) i ഉം ii ഉം iii ഉം iv ഉം ഇന്ത്യന്‍ ശിക്ഷാ നിയമം
ഡി) i ഉം ii ഉം iii ഉം iv ഉം ഗാര്‍ഹികാതിക്രമങ്ങളില്‍നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം
ഉത്തരം ഡി
9. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയല്ലാത്ത പ്രസ്താവനയേത്?
എ) പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ സ്പെഷ്യല്‍ കോടതികളില്‍ വച്ചാണ് വിചാരണ നടക്കേണ്ടത്
ബി) കുട്ടികളുടെ പോണഗ്രാഫിക് ദൃശ്യങ്ങള്‍ കാണുന്നത് കുറ്റകരമാണ്
സി) കുട്ടിയുടെ തെളിവ് റെക്കോര്‍ഡ് ചെയ്യുന്ന സ്പെഷ്യല്‍ കോടതി ആ കുറ്റകൃത്യം നടപടിക്കെടുത്ത് 45 ദിവസത്തിനുള്ളില്‍ കുട്ടിയുടെ തെളിവ് രേഖപ്പെടുത്തേണ്ടതും അത് വൈകുന്നുവെങ്കില്‍ അതിനുള്ള കാരണം സ്പെഷ്യല്‍ കോടതി രേഖപ്പെടുത്തേണ്ടതുമാണ്.
ഡി) കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ അവരുടെ സംരക്ഷണ ചുമതലയുള്ളവരില്‍ നിന്നായാല്‍ ശിക്ഷയുടെ കാഠിന്യം കൂടും
ഉത്തരം സി
10. താഴെപറയുന്നവ ഏത് നിയമത്തിന്റെ പ്രധാന സവിശേഷതകളാണ്.
i. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്ന നിയമമാണിത്
ii. ആക്ട് പ്രകാരം പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് വ്യവസ്ഥയില്ല
iii. കൂടാതെ, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍നിന്നും മുന്‍കൂര്‍ അനുമതി വാങ്ങാതെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥന് നല്കുന്നു.
എ) 2018-ലെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) ഭേദഗതി നയിമം
ബി) 1989-ലെ പട്ടികജാതി, പട്ടിക വര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം
സി) 1860-ലെ ഇന്ത്യന്‍ ശിക്ഷാ നിയമം
ഡി) 1955-ലെ പൗരാവകാശ സംരക്ഷണ നിയമം
ഉത്തരം എ
11. താഴെ തന്നിട്ടുള്ളതില്നിന്നും ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്നിഷന്‍ അഥവാ ഒസിആര്‍ ഏത്?
i. പരമ്പരാഗത സ്വാഭവത്തിലുള്ള മോഷണം, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടര്‍ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുന്ന ഒന്നാണ്.
ii. യന്ത്രങ്ങളുടെ ബുദ്ധിയേയും അതുപോലെ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ലക്ഷ്യമിട്ട കമ്പ്യൂട്ടര്‍ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാന്‍ ഉപയോഗിക്കുന്നു. ഇന്റലിജന്റ് ഏജന്റുമാരുടെ പഠന മേഖലയാണ്.
iii. നിങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ഒരു അപരിചിതന് നിങ്ങളുടെ കമ്പ്യൂര്‍ സിസ്റ്റങ്ങളില്‍ അതിക്രമിച്ച് കയറി വിലയേറിയ രഹസ്യ വിവരങ്ങള്‍ കൈക്കലാക്കുന്ന ഒന്നാണ്.
iv. സ്കാന്‍ ചെയ്ത ഡോക്യുമെന്റുകളില്നിന്ന് അച്ചടിച്ചതും കൈയ്യെഴുത്തുള്ളതുമായ അക്ഷരങ്ങള്‍ യാന്ത്രികമായി വേര്‍തിരിച്ചെടുത്ത് മെഷീന് എന്‍കോഡഡ് ടെക്സ്റ്റിലേക്ക് മാറ്റിയെടുക്കുന്നതിനുള്ള കമ്പ്യൂട്ടര്‍ സങ്കേതമാണ്.
എ) i ഉം ii ഉം ശരിയാണ്
ബി) i ഉം iii ഉം ശരിയാണ്
സി) iii ശരിയാണ്
ഡി) iv ആണ് ശരിയുത്തരം
ഉത്തരം: ഡി
12. i. ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേക്കും ലോകസഭ സീറ്റുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അഞ്ച് വര്‍ഷമാണ് കാലാവധി.
ii. 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും ലോകസഭയിലേക്ക് മത്സരിക്കാം
iii. ലോകസഭയിലെ ആകെ അംഗസംഖ്യ 540 ആണ്. 540 പേരെ ലോകസഭ മണ്ഡലങ്ങളില്‍നിന്നും ജനങ്ങളാല്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നു. മറ്റ് 5 പേരെ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍നിന്നും രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നു.
iv. 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും വോട്ട് ചെയ്യാന്‍ അവകാശമുണ്ട്.
മുകളില്‍ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ ഉത്തരം എഴുതുക
എ) ഒന്നും രണ്ടും ശരിയാണ്
ബി) രണ്ടും നാലും ശരിയാണ്
സി) മൂന്നാമത്തേത് ശരിയല്ല
ഡി) ഒന്നും നാലും ശരിയാണ്
ഉത്തരം സി