കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് പ്യൂണ്‍/ വാച്ച്മാന് ചോദ്യപേപ്പറില്‍നിന്നുള്ള പ്രസ്താവന ചോദ്യങ്ങള്‍ (Kerala PSC question paper code116/2024)
1. മൗലിക അവകാശങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്?
i. ചൂഷണത്തിനെതിരെയുള്ള അവകാശം
ii. സ്വാതന്ത്ര്യത്തിനുള്ള അവകാശം
iii. സ്വത്തവകാശം
iv. സാമ്പത്തിക സമത്വത്തിനുള്ള അവകാശം
എ) i, ii
ബി) i, iv
സി) iii, iv
ഡി) i, ii, iii
ഉത്തരം സി
2. ഡോ ഡി.എസ് കോത്താരി കമ്മീഷനുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്?
i. ധാര്‍മ്മിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം
ii. സെക്കന്ററി തലത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കണം
iii. 10 + 2 + 3 മാതൃകയില്‍ വിദ്യാഭ്യാസം നടപ്പിലാക്കണം
iv. അധ്യാപക പരിശീലന സമിതി രൂപീകരിക്കണം
എ) i
ബി) ii
സി) iii
ഡി) iv
ഉത്തരം ഡി
3. സ്വാതന്ത്ര്യാനന്തരം രൂപീകൃതമായ സംസ്ഥാന പുനസംഘടന കമ്മീഷന് അംഗങ്ങള്‍ ആരെല്ലാം?
i. എച്ച് എന്‍ ഖുന്‍സ്രു
ii. ബി ആര് അംബേദ്കര്‍
iii. കെ എം പണിക്കര്‍
iv. പോട്ടി ശ്രീരാമലു
എ) i, iv
ബി) ii, iii
സി) i, iii
ഡി) ii, iv
ഉത്തരം സി
4. ഉച്ഛ്വാസവുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ പരിശോധിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന (i): ഡയഫ്രം ചുരുങ്ങി വളവ് അല്പം നിവരുന്നു, വാരിയെല്ലിന് കൂട് ഉയരുന്നു
പ്രസ്താവന: (ii): ഡയഫ്രം പൂര്‍വ്വസ്ഥിതിയിലാകുന്നു, വാരിയെല്ലിന് കൂട് താഴുന്നു
പ്രസ്താവന (iii): ഔരസായത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നു, ശ്വാസകോശം വികസിക്കുന്നു
എ) പ്രസ്താവന i തെറ്റ്, ii & iii ശരി
ബി) പ്രസ്താവന i, iii ശരി, ii തെറ്റ്
സി) പ്രസ്താവന i, ii, iii ശരി
ഡി) പ്രസ്താവന i ശരി, ii, iii തെറ്റ്
ഉത്തരം ബി
5. ലോക പരിസ്ഥിതി ദിന മുദ്രാവാക്യത്തിന്റെ പ്രധാന ആശയങ്ങള്‍ താഴെ പറയുന്നവയില്‍ ഏതെല്ലാമാണെന്ന് കണ്ടെത്തുക.
i. ഭൂമി പുനസ്ഥാപിക്കല്‍
ii. മരുഭൂവല്‍ക്കരണം
iii. വരള്‍ച്ചാ പ്രതിരോധം
iv. പ്ലാസ്റ്റിക് രഹിത ഭാവി
എ) i, ii ശരിയാണ്
ബി) iii, iv ശരിയാണ്
സി) i, iii ശരിയാണ്
ഡി) ii, iv ശരിയാണ്
ഉത്തരം സി
6. പ്രസ്താവന: വിറ്റാമിന്‍ എയുടെ അഭാവം നിശാന്ധതയ്ക്ക് കാരണമാകുന്നു. കാരണം?
വിറ്റാമിന്‍ എ റെറ്റിനയിലെ കാഴ്ച്ചയ്ക്ക് സഹായകമായ ഘടകങ്ങള്‍ രൂപപ്പെടുന്നതിന് സഹായിക്കുന്നു.
തന്നിരിക്കുന്ന പ്രസ്താവനയും കാരണവും പരിശോധിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
എ) പ്രസ്താവന ശരി കാരണം തെറ്റ്
ബി) പ്രസ്താവനയും കാരണവും ശരി
സി) പ്രസ്താവന തെറ്റ് കാരണം ശരി
ഡി) പ്രസ്താവനയും കാരണവും തെറ്റ്
ഉത്തരം ബി
7. വൈറസുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയായത് കണ്ടെത്തുക
എ) ആതിഥേയ കോശങ്ങളിലെ ജനിതക സംവിധാനത്തെ ഉപയോഗപ്പെടുത്തിയാണ് വൈറസുകള്‍ പെരുന്നത്
ബി) വൈറസിന് സങ്കീര്‍ണ ഘടനയാണുള്ളത്
സി) വൈറസുകള്‍ മനുഷ്യരെ മാത്രമേ ബാധിക്കുകയുള്ളൂ
ഡി) ഡിഫ്ത്തീരിയ ഒരു വൈറസ് രോഗമാണ്